Saturday, October 23, 2010

___"ന്റെ യാമിനി"___











"ഏതൊ നിമിഷത്തില്‍ ഉണര്‍ന്നു !
ഇമ ചിമ്മാതെ, ഓര്‍മ്മകളെ ഉണര്‍ത്തി
ദൂരെ ആകാശ മേഘങ്ങള്‍ക്കു താഴെ
ഇണതേടി പറക്കുന്ന ഞാറപക്ഷിയുടെ-
കരച്ചിലിനെ കാതോര്‍ത്തു കിടന്നു
ഏകയാണന്നൊരു തോന്നലോടെ.

വരാം. എന്ന പ്രതീക്ഷ വാക്കിനെ
മൗനം സമ്മതമായക്കി ഓരോ രാത്രിയും
നിന്റെ. പൊള്ളൂന്ന മണല്‍ യാത്രകള്‍ ‍.
എനിക്കു വേണ്ടിയല്ലെ എന്ന് ഓര്‍ക്കുമ്പോള്‍ .
നഷ്ടപ്പെടുന്ന ഓരോ ശിശിരകാലവും
നിന്റെ ദീര്ഘയുസിനായി പ്രാര്ത്ഥിക്കും.
ജിവിതം തുടങ്ങിയ രാത്രിയില്‍ -
ഒന്നായ നാം, ജീവിക്കുവാനായി പിരിഞ്ഞു.
നീ. അങ്ങേ കോണിലെ ഉരുകി വീശുന്ന-
കാറ്റിനെതിരായി, മനസ്സു തളരാത്;
ഇങ്ങേ കോണില്‍ നീ മാത്രം തണലായി,
എന്നും നിന്‍ ശബ്ദ്ദം കേള്‍ക്കുവാന്‍ -
കാതോര്‍ത്ത് കഴിയുന്ന. നിന്റെ യാമിനി.

എനിക്ക് വൈകിയെത്തിയ പ്രണയകാലം!
ഓര്മ്മകളില്‍ മങ്ങിയ നിന്‍ രൂപം;
അരികത്ത് കാണുവാന്‍ മോഹിച്ചു പോയി.
വാചാലതയില്‍ മറക്കുന്ന വരവിന്റെ ദിനം;
വെറുതെ ആശിച്ചു പോയി വാക്കുകളില്‍ .
നിന്നിലെ ഗ്രീഷ്മത്തെ തണുപ്പിക്കുവാന്‍ -
ഒന്നാകുവാന്‍ , ഒരു മനസ്സാകുവാന്‍ ;
വീണ്ടുമൊരു ജീവിത രാത്രിക്കായി-
കാത്തിരിപ്പോടെ നിന്റെ യാമിനി!

അറിയാത് കിലുങ്ങിയ കാല്‍ തളകള്‍
വീണ്ടുമൊരു നിദ്രയേ ഓര്‍മ്മിപ്പിച്ചു".


.



No comments:

Post a Comment