Wednesday, October 27, 2010

Saturday, October 23, 2010

___"ന്റെ യാമിനി"___











"ഏതൊ നിമിഷത്തില്‍ ഉണര്‍ന്നു !
ഇമ ചിമ്മാതെ, ഓര്‍മ്മകളെ ഉണര്‍ത്തി
ദൂരെ ആകാശ മേഘങ്ങള്‍ക്കു താഴെ
ഇണതേടി പറക്കുന്ന ഞാറപക്ഷിയുടെ-
കരച്ചിലിനെ കാതോര്‍ത്തു കിടന്നു
ഏകയാണന്നൊരു തോന്നലോടെ.

വരാം. എന്ന പ്രതീക്ഷ വാക്കിനെ
മൗനം സമ്മതമായക്കി ഓരോ രാത്രിയും
നിന്റെ. പൊള്ളൂന്ന മണല്‍ യാത്രകള്‍ ‍.
എനിക്കു വേണ്ടിയല്ലെ എന്ന് ഓര്‍ക്കുമ്പോള്‍ .
നഷ്ടപ്പെടുന്ന ഓരോ ശിശിരകാലവും
നിന്റെ ദീര്ഘയുസിനായി പ്രാര്ത്ഥിക്കും.
ജിവിതം തുടങ്ങിയ രാത്രിയില്‍ -
ഒന്നായ നാം, ജീവിക്കുവാനായി പിരിഞ്ഞു.
നീ. അങ്ങേ കോണിലെ ഉരുകി വീശുന്ന-
കാറ്റിനെതിരായി, മനസ്സു തളരാത്;
ഇങ്ങേ കോണില്‍ നീ മാത്രം തണലായി,
എന്നും നിന്‍ ശബ്ദ്ദം കേള്‍ക്കുവാന്‍ -
കാതോര്‍ത്ത് കഴിയുന്ന. നിന്റെ യാമിനി.

എനിക്ക് വൈകിയെത്തിയ പ്രണയകാലം!
ഓര്മ്മകളില്‍ മങ്ങിയ നിന്‍ രൂപം;
അരികത്ത് കാണുവാന്‍ മോഹിച്ചു പോയി.
വാചാലതയില്‍ മറക്കുന്ന വരവിന്റെ ദിനം;
വെറുതെ ആശിച്ചു പോയി വാക്കുകളില്‍ .
നിന്നിലെ ഗ്രീഷ്മത്തെ തണുപ്പിക്കുവാന്‍ -
ഒന്നാകുവാന്‍ , ഒരു മനസ്സാകുവാന്‍ ;
വീണ്ടുമൊരു ജീവിത രാത്രിക്കായി-
കാത്തിരിപ്പോടെ നിന്റെ യാമിനി!

അറിയാത് കിലുങ്ങിയ കാല്‍ തളകള്‍
വീണ്ടുമൊരു നിദ്രയേ ഓര്‍മ്മിപ്പിച്ചു".


.



Monday, April 5, 2010

*മനസ്സ് എന്നോടുപറഞ്ഞത്



* നിന്റെ ബുദ്ധി മറ്റൊരു വ്യക്തിയെ ഉപദ്ദേശിക്കുന്നത് നല്ലത്.

എന്നാല്‍ നിന്റെ പ്രവര്‍ത്തിയും അവനു മാത്രക ആയിരിക്കണം.


* സൌമ്യത നിന്റെ ദേഷ്യത്തെ വാക്കുകളിലൊതുക്കുന്നു. അപ്പോള്‍ നിന്റെ വാക്കുകള്‍ മൂര്‍ച്ചയുള്ളതാക്കുന്നു.അമിത മൂര്‍ച്ച നിനക്കുതന്നെ ദോഷം ചെയ്യും അത് നീ തിരിച്ചറിയുക.


* നല്ലതിലേക്കുള്ള നിന്റെ മുന്നോട്ടുള്ള യാത്രയില്‍ സാഹചര്യം തടമെങ്കില്‍ വഴിമാറി   മുന്നോട്ടു പോകുക.


* നിന്റെ പ്രവര്‍ത്തിയില്‍ എന്തെങ്കിലും തെറ്റായി തോന്നിയാല്‍ അത് ന്യായികരിക്കാന്‍ ശ്രമിക്കരുത്.  തെറ്റ് തെറ്റാണന്ന് തന്നെ മനസ്സിനെ ബോദ്ധ്യമാക്കുകയും,
അതിനുപരി വീണ്ടും ആവര്‍ത്തിക്കാതെയുമിരിക്കുക.


* ശാന്തമായ മനസ്സ് നിന്നെ കൂടുതല്‍ ചിന്തിപ്പിക്കുന്നു.
നിന്റെ ബുദ്ധിയെ ഉയര്‍ത്തുന്നു.
ശാന്തത നിന്റെ മനസ്സിനെ മാത്രമേ കീഴ് പെടുത്താവു.
ശരിരത്തെ ബാധിച്ചാല്‍ നിന്റെ പ്രവര്‍ത്തിക്കു ദോഷം ചെയും . അത് നിന്നില്‍ മടി വര്‍ദ്ധിപ്പിക്കും.


* നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുവാന്‍ പാടുള്ളതല്ല.
നിന്റെ കാഴ്ച്ചപാടില്‍ ശരിയെങ്കിലല്‍ അത് മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ അത് തെറ്റായിരിക്കും. നല്ലത് കൂടുതല്‍ കാണുക. പ്രവര്‍ത്തിക്കുക, അപ്പോള്‍ തെറ്റും, ശരിയും തിരിച്ചറിയാന്‍ കഴിയും.  നിന്റെ ഉയര്‍ച്ച നിന്റെ പ്രവത്തിയെ ആശ്രയിച്ചിരിക്കും.


* നിന്റെ മുന്നില്‍ നില്ക്കുന്നവന്‍ നിന്റെ അറിവിനേക്കാള്‍ ഒരു പടി മുന്നിലുള്ളവനന്‍ എന്നചിന്തയില്‍ അവനോടു പെരുമാറുക.

* സ്വന്തം ഹൃദയത്തോടു സംസാരിക്കുന്നവന്‍ അവന്റെ സ്വഭാവങ്ങളുടെ നല്ലതും ചീത്തയും തിരിച്ചറിയുന്നു. അത് അവന്റെ ജീവിതം ഉറപ്പുള്ളവഴിയിലൂടെ നയിക്കുന്നു.


* നിന്റെ സ്വന്തം പ്രവര്‍ത്തികളെ കൂടുതലല്‍ നിരീക്ഷിക്കുക.
അതിനു ശേഷമേ മറ്റുള്ളവരുടെ പ്രവര്‍ത്തിയിലെ കുറ്റങ്ങളെ ചോദ്യം ചെയ്യാവു.

* നീ മനസ്സുതുറന്നു ചിരിക്കുക.നിന്റെ മനസ്സിലെ നിഷ്കളങ്കതയും സ്നേഹവും നിന്റെ മുഖത്ത് കാണുവാന്‍ കഴിയും.കപടത നിറഞ്ഞ മനസ്സുള്ളവനെ നിനക്ക് തിരിച്ചറിയുവാനും കഴിയും.
അവന്റെ ചിരിയും നിന്നില്‍ നിന്നും വ്യത്യാസം തന്നെ.


* ബാല്യം ദൈവത്തെ അറിയുന്നില്ലയെങ്കില്‍, കൗമാരപ്രായത്തില്‍ ബുദ്ധി ദൈവത്തെ പ്രതിക്കുട്ടിലല്‍ നിര്‍ത്തുന്നു. യൗവനം അവനെ വിസ്തതരിക്കുന്നു എങ്കിലല്‍ വര്‍ദ്ധക്യം ദൈവത്തെ തിരിച്ചറിയും.


* അരുകില്‍ നില്ക്കുന്ന വൃക്ഷത്തിന്റെ ശിഖരങ്ങള്‍ എത്ര കായ് ഫലമുള്ളതാണെങ്കിലും വഴി മദ്ധ്യേ വളര്‍ന്നല്‍ മുറിക്കപ്പെടും.


*

Thursday, March 18, 2010

_____"ശ്യാമദാഹിനി പൂക്കളേ പോലെ"_____

.
.
മേഘം ചന്ദ്രനേ എന്നില്‍ നിന്നും മറക്കുപ്പോള്‍നീ എന്നോട് പറയുമായിരുന്നു.
നിലാമഴയുടെ ഈറന്‍ കാറ്റു വീശുന്നഈ രാത്രിയുടെ യാമങ്ങള്‍ നമുക്കായി മാത്രമെന്ന്.
മഴയുടെ ഈറന്‍ വീശുന്ന കാറ്റിനോടായിരുന്നു അവനെ കൂടുതല്‍ ഇഷ്ടം.


ആ കാറ്റിന്റെ ജലകണികകള്‍ എന്നെ തഴുകിയപ്പോള്‍.അവന്‍ ജാലകത്തിന്റെ പുറത്തേക്കുനോക്കിഅങ്ങ് അകലേ....ആ ശാമദാഹിനി പൂകളേ നോക്കി അവന്‍എന്നോട് പറയുമായിരുന്നു.ആ ശ്യാമദാഹിനി പൂകളേ പോലെ എത്ര മനോഹരിയാണു നീ .

നിന്റെ മേനിയേ തഴുകുമ്പോള്‍നിന്നോടുള്ള എന്നിലേസ്നേഹം.....നിലാമഴത്തേ....മഴത്തുള്ളികള്‍...ശ്യാമദാഹിനി പൂക്കളേ തഴുകുന്നതുപോലെ.

ചന്ദ്രന്റെ ആ നിലാവെളിച്ചത്തില്‍....നിന്റെ കവിള്‍തടങ്ങളിലെ... ജലകണികളേ ചേര്‍ത്തു ചുംമ്പിക്കുമ്പോള്‍നിന്നോടുള്ള... എന്നിലേ പ്രേമം....

ആ ശ്യാമദാഹിനി പൂക്കളില്‍ നിന്നും ഇറ്റ് ഇറ്റ് വീഴുന്ന...മഴതുള്ളിയിലേ തണുപ്പു പോലെ....എത്ര മനോഹരം..
ജാലകത്തിലേ നിലവെളിച്ചത്ത് മറച്ചുകൊണ്ട് ചന്ദ്രന്‍....എവിടെയോ മറഞ്ഞു...

അപ്പോഴും ശ്യാമദാഹിനി വൃക്ഷങ്ങളിലല്‍ചേക്കേറിയ മീവല്‍ പക്ഷികള്‍ എന്തിനോവേണ്ടി..കുറുകികരയുന്നത്കേള്‍ക്കാമായിരുന്നു.

.
.

-അവിടെ പൂക്കളും പൂമ്പാറ്റകളുമുണ്ട്-

ഞാന്‍ ഇവിടെയാണു താമസിക്കുന്നത്.
മാളവിക ഭൂമിയിലും.

ഇപ്പോള്‍ മാളവിക എന്നോടൊപ്പമില്ലാ.
ഭൂമിയിലാണ് അവള്‍ പഠിക്കുന്നത്.

പരീക്ഷകഴിഞ്ഞാല്‍ അവള്‍ അവധിക്ക് രണ്ടുമാസം എന്നോടൊപ്പമുണ്ടാകും.
പപ്പായിക്കും മമ്മിക്കും ഇവിടെയാണ് ജോലി.....അവിടെ.. സ്പെസ് സെന്റ്ററില്‍.
മാളൂട്ടി അവിടെ ഭൂമിയില്‍ ഹോസ്റ്റലില്‍ നിന്നാണു പഠിക്കുന്നത്.


ഞാനും വലുതാകുമ്പോള്‍ മാളൂട്ടിയുടെ കൂടെ ഭൂമിയിലേക്കു പോകും.
അവിടെ പൂക്കളുണ്ട്...പൂമ്പാറ്റകളുണ്ട്.....പക്ഷേ ഞാന്‍ ഇന്റ്റ്ര്‍ നെറ്റിലൂടെ മാത്രമേ കണ്ടിട്ടുള്ളു.....

ഞാന്‍ എന്നും മാളുട്ടിയേ ഫോണില്‍ വിളിക്കാറുണ്ട്....അപ്പോള്‍ അവള്‍ ഭൂമിയിലേ വിശേഷങ്ങള്‍ എല്ലാം എന്നോട് പറയാറുണ്ട്.

എനിക്കു കൊതിയാകുണു ഭൂമിയിലേക്കു പോകുവാന്‍....
ഞാന്‍ ഇവിടെയാണങ്കിലും ഭൂമിയിലേ ഒത്തിരി കൂട്ടുകാര്‍ എനിക്കുണ്ട്....

എല്ലാവരും കൂട്ടത്തിലേ കൂട്ടുകാരാണ്.
മാളൂട്ടിയുടെ കൂടെ ഭൂമിയില്‍ പോകുമ്പോള്‍... എല്ലാവരേയും എനിക്ക് നേരിട്ടുകാണണം.

നീ വരുന്നുണ്ടോ.. എന്റ്റ് കൂടെ....ഭൂമിലേക്ക്.
-----------------------------------------------------


*****( ഈ ബ്ലൊഗ് വായിക്കുന്ന ഓരോ കൂട്ടുകാരും നിങ്ങളുടെ അഭിപ്രായം എന്തായാല്ലും ദയവായി എഴുതുക.നിങ്ങളുടെ ഓരോ വാക്കും കൂടുതല്‍ പ്രോല്‍സാഹനമായിരിക്കും.....)